Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain-related Havoc

Idukki

മ​ഴ​ക്കെ​ടു​തി: ജി​ല്ല​യി​ല്‍ കോ​ടി​ക​ളു​ടെ ന​ഷ്ടം

തൊ​ടു​പു​ഴ: ജി​ല്ല​യി​ല്‍ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും ആ​ശ​ങ്ക​യ്ക്ക് അ​യ​വി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും ഹൈ​റേ​ഞ്ചി​ലും ലോ ​റേ​ഞ്ചി​ലും ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്നു​ണ്ട്. മ​ഴ കു​റ​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ല്‍ പ്ര​ഖ്യാ​പി​ച്ച യാ​ത്രാ നി​യ​ന്ത്ര​ണ​വും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നവി​ല​ക്കും തു​ട​രു​ക​യാ​ണ്. ദേ​ശീ​യ​പാ​ത 85ല്‍ ​നേ​ര്യ​മം​ഗ​ലം മു​ത​ല്‍ അ​ടി​മാ​ലി വ​രെ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.


പ്ര​ദേ​ശ​ത്ത് മ​ണ്ണ​ടി​ച്ചി​ല്‍ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ലാ​ണി​ത്.​ ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ല്‍ പ​ല​യി​ട​ത്തും മ​ണ്ണും ക​ല്ലും വീ​ണ് റോ​ഡു​ക​ള്‍ ത​ക​രു​ക​യും വൈ​ദ്യു​തി​ബ​ന്ധം ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഴ​ക്കെ​ടു​തി​ക​ളി​ല്‍ ജി​ല്ല​യി​ല്‍ 14 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 86 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്ന​താ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്ക്.


ക്യാ​മ്പു​ക​ളി​ല്‍ 200 പേ​ര്‍


നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 13 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 200 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ഇ​തി​ല്‍ 78 പു​രു​ഷ​ന്മാ​രും 98 സ്ത്രീ​ക​ളും 24 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. തൊ​ടു​പു​ഴ താ​ലൂ​ക്കി​ല്‍ ആ​റു ക്യാ​മ്പു​ക​ളി​ലാ​യി 122 പേ​രാ​ണു​ള്ള​ത്. ഇ​ടു​ക്കി താ​ലൂ​ക്കി​ല്‍ നാ​ലു ക്യാ​മ്പു​ക​ളി​ലാ​യി 44 പേ​രും പീ​രു​മേ​ട് താ​ലൂ​ക്കി​ല്‍ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 26 പേ​രും. ഉ​ടു​മ്പ​ഞ്ചോ​ല താ​ലൂ​ക്കി​ല്‍ ഒ​രു ക്യാ​മ്പി​ല്‍ എ​ട്ടു പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്. ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മാ​റി​യ​വ​ര്‍ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തോ​ടെ വീ​ടു​ക​ളി​ലേ​ക്കു തി​രി​കെ മ​ട​ങ്ങി​ത്തു​ട​ങ്ങി.


കൃ​ഷി​നാ​ശം 2.95 കോ​ടി


ശ​ക്ത​മാ​യി മ​ഴ പെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ല്‍ ഉ​ണ്ടാ​യ​ത് 2.95 കോ​ടി​യു​ടെ കൃ​ഷി​നാ​ശം. ക​ഴി​ഞ്ഞ 31 മു​ത​ല്‍ ഇ​ന്ന​ലെ വ​രെ​യു​ള്ള നാ​ലു ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും 1.41 കോ​ടി​യു​ടെ​യും മ​ണ്ണി​ടി​ച്ചി​ലി​ല്‍ 41.87 ല​ക്ഷ​ത്തി​ന്‍റെ​യും ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 128.94 ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. 1193 ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് വി​ള​നാ​ശം ഉ​ണ്ടാ​യ​ത്. അ​ടി​മാ​ലി ബ്ലോ​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​വി​ടെ 259 ക​ര്‍​ഷ​ക​ര്‍​ക്കാ​യി 1.28 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടാ​യി.
ദേ​വി​കു​ളം ബ്ലോ​ക്കി​ല്‍ 92.65 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ഇ​ളം​ദേ​ശം -12.82, ഇ​ടു​ക്കി - 21.32, ക​ട്ട​പ്പ​ന - 16.42, നെ​ടു​ങ്ക​ണ്ടം - 0.14, പീ​രു​മേ​ട് - 23.58, തൊ​ടു​പു​ഴ - 0.66 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബ്ലോ​ക്കു​ക​ളി​ലു​ണ്ടാ​യ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക്


വൈ​ദ്യു​തിവ​കു​പ്പി​ന് ന​ഷ്ടം 17.62 ല​ക്ഷം

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ വൈ​ദ്യു​തി വ​കു​പ്പി​നു​ണ്ടാ​യ​ത് 17.62 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം. ക​ഴി​ഞ്ഞ 30 മു​ത​ല്‍ ര​ണ്ടു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ ക​ണ​ക്കാ​ണി​ത്. വൈ​ദ്യു​തി ത​ട​സം 24,997 ഉ​പ​ഭോ​ക്താ​ക്ക​ളെ ബാ​ധി​ച്ചു. 11 കെ​വി ലൈ​നു​ക​ളു​ടെ 31 പോ​സ്റ്റു​ക​ളാ​ണ് ഒ​ടി​ഞ്ഞ​ത്.

ട്രാ​ന്‍​സ്‌​ഫോ​മ​റു​ക​ളി​ല്‍​നി​ന്നു വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്‍​ടി ലൈ​നു​ക​ളു​ടെ 148 പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു. ര​ണ്ടു ട്രാ​ന്‍​സ്‌​ഫോ​മ​റു​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ സെ​ക്‌​ഷ​നു​ക​ളി​ലാ​യി 39 ഇ​ട​ങ്ങ​ളി​ല്‍ എ​ച്ച്ടി ലൈ​ന്‍ ക​മ്പി​ക​ളും 594 ഇ​ട​ങ്ങ​ളി​ല്‍ എ​ല്‍​ടി ലൈ​ന്‍ ക​മ്പി​ക​ളും പൊ​ട്ടി​വീ​ണു. ജി​ല്ല​യി​ല്‍ 390 ഇ​ട​ങ്ങ​ളി​ല്‍ മ​രം ഒ​ടി​ഞ്ഞുവീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു.

എ​ല്ലാ​യി​ട​ത്തും ക​ഴി​യു​ന്ന​തും വേ​ഗം ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി​വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​ഴ​യി​ലും കാ​റ്റി​ലും വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് മ​ര​ച്ചി​ല്ല​ക​ള്‍ ഒ​ടി​ഞ്ഞു​വീ​ഴു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ വൈ​ദ്യു​തി​മു​ട​ക്ക​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. മു​ട​ങ്ങി​യ വൈ​ദ്യു​തി എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ല്‍ ഒ​രു സെ​ക്‌​ഷ​നു കീ​ഴി​ല്‍ ഒ​രേ​സ​മ​യം പ​ല​യി​ട​ങ്ങ​ളി​ല്‍ മ​രം വീ​ണും മ​റ്റും വൈ​ദ്യു​തി മു​ട​ങ്ങു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ കു​റ​വു മൂ​ലം എ​ല്ലാ​യി​ട​ത്തെ​യും ത​ക​രാ​ര്‍ പെ​ട്ടെ​ന്നു പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രാ​നു​ള്ള ബു​ദ്ധി​മു​ട്ടും കെ​എ​സ്ഇ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്.


ഇ​ന്ന​ലെ പെ​യ്ത​ത് 81.86 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ


ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ പെ​യ്ത​ത് 81.86 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ. പീ​രു​മേ​ട് താ​ലൂ​ക്കി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത്. 149 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ പെ​യ്ത​ത്. തൊ​ടു​പു​ഴ താ​ലൂ​ക്കി​ല്‍ 123 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യും ല​ഭി​ച്ചു. ഇ​ടു​ക്കി - 88.80, ഉ​ടു​മ്പ​ഞ്ചോ​ല - 26.5, ദേ​വി​കു​ളം - 22 മി​ല്ലി​മീ​റ്റ​ര്‍ എ​ന്ന തോ​തി​ലാ​ണ് മ​റ്റു താ​ലൂ​ക്കു​ക​ളി​ല്‍ മ​ഴ ല​ഭി​ച്ച​ത്.


ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു


ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു. ഇ​ടു​ക്കി ഡാ​മി​ല്‍ 2344.98 അ​ടി​യാ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​സ​മ​യം 2376.50 അ​ടി​യാ​യി​രു​ന്നു. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 41.63 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മേ നി​ല​വി​ലു​ള്ളൂ.


മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് 118.35 അ​ടി​യാ​ണ്. മ​ല​ങ്ക​ര ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് 41.30 മീ​റ്റ​റി​ല്‍ എ​ത്തി​യ​തോ​ടെ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി 1.50 മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ത്തി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ട്ടു. ഇ​തോ​ടെ തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ആ​റു​ക​ളി​ലെ ജ​ല​നി​ര​പ്പും ഉ​യ​ര്‍​ന്നു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ഴ​യോ​ര​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജാ​ഗ്ര​താ​ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അ​വ​ധി


ഇ​ടു​ക്കി: മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഇന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

Latest News

Corehub Up